ജിഎസ്ടി റിട്ടേൺ: 28 കഴിഞ്ഞാൽ ദിവസം പിഴ
കോംപസിഷൻ സ്കീമിൽ ചേർന്ന വ്യാപാരികൾക്ക് ജിഎസ്ടി വാർഷിക റിട്ടേൺ കൊടുക്കേണ്ട തീയതി ഏപ്രിൽ 30ൽ നിന്ന് നീട്ടിയത് ഈ മാസം 28 വരെ. അതിനു ശേഷം റിട്ടേൺ സമർപ്പിക്കാത്തവർ ദിവസം 50 രൂപ ലേറ്റ് ഫീ നൽകണം.കോംപസിഷൻ സ്കീമിൽ ചേരാത്ത റെഗുലർ വ്യാപാരികൾക്ക് ഡിസംബർ 31 വരെ സമയമുണ്ട്. അവർ ജിഎസ്ടിആർ 9 ഫോമിലാണ് വാർഷിക റിട്ടേൺ നൽകേണ്ടത്. പക്ഷേ അവരിൽ 2 കോടി വരെ വാർഷിക വിറ്റുവരവ് ഉള്ളവർക്ക് റിട്ടേൺ നൽകേണ്ട.
കോംപസിഷൻ സ്കീമിൽ ചേർന്ന വ്യാപാരികൾ ജിഎസ്ടിആർ 4 ഫോമിലാണ് റിട്ടേൺ നൽകേണ്ടത്. അവർക്ക് പരിധി ഒന്നരക്കോടി തന്നെയാണ്. വിറ്റുവരവ് ഒന്നരക്കോടിയിൽ കൂടിയാൽ അവർ റെഗുലർ വ്യാപാരി വിഭാഗത്തിലേക്കു മാറണം.
ജിഎസ്ടിആർ 9 ഫോമിൽ വാർഷിക റിട്ടേൺ നൽകണം. കോംപസിഷൻ സ്കീമിൽ ചേർന്നവരിൽ ഒരേ സാമ്പത്തിക വർഷം തന്നെ വിറ്റുവരവ് ഒന്നര കോടിയിൽ താഴെയും മുകളിലും ആയിട്ടുണ്ടെങ്കിൽ അവർ 2 റിട്ടേൺ ഫയൽ ചെയ്യണം. ഒന്നരക്കോടിയിൽ താഴെയുണ്ടായിരുന്ന കാലയളവിലേക്ക് ജിഎസ്ടി 4, അതിനു മുകളിൽ വിറ്റുവരവു നേടിയ കാലത്തേക്ക് ജിഎസ്ടി 9. പക്ഷേ അങ്ങനെയുള്ളവർ അപൂർവമാണ്.